തിരുവനന്തപുരം: കേരള സ്റ്റോറി 2 സിനിമക്കെതിരായ എസ് എഫ് ഐ യുടെ ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ്. ബീഫ് വിളമ്പിയാൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഒപ്പം നിർത്താനാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കിൽ കുറിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിദ്ധാരണ സിപിഐഎമ്മിന് ഇപ്പോഴുമുണ്ടോയെന്നും വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്, ആർഎസ്എസ്സിന്റെ വർഗീയ-ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും കുറിപ്പിൽ പറയുന്നു


