വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാലുശ്ശേരി തലയാട് സ്വദേശിയായ അഭിനവ് വിജയൻ ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി പിടികൂടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: