അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കഴിയുന്ന ‘പഞ്ച്’ എന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ഈ കുട്ടിക്കുരങ്ങന്റെ അവസ്ഥ കണ്ടറിഞ്ഞ് പ്രമുഖ ഫർണിച്ചർ കമ്പനിയായ ഐകിയ (IKEA) ഇപ്പോൾ സഹായവുമായി എത്തിയിരിക്കുകയാണ്.
പഞ്ചിന് ആശ്വാസമേകാൻ ഐകിയ ജപ്പാൻ സിഇഒ പെട്ര ഫെയർ നേരിട്ട് മൃഗശാല സന്ദർശിച്ചു. പഞ്ചിന് എപ്പോഴും കൂട്ടായിരിക്കാൻ ഇതേ മോഡലിലുള്ള ഇരുപത് പുതിയ പ്ലഷ് കളിപ്പാട്ടങ്ങൾ കമ്പനി സമ്മാനമായി നൽകി. കുരങ്ങുകൾക്ക് സാധാരണയായി അമ്മയുടെ ശരീരത്തോട് ചേർന്നുനിൽക്കുന്നതിലൂടെയാണ് സുരക്ഷിതബോധം ലഭിക്കുന്നത്. പഞ്ചിന്റെ പാവ അവന് ആ സുരക്ഷയും ആശ്വാസവും നൽകുന്നുവെന്ന് മൃഗശാലാ ജീവനക്കാർ പറയുന്നു.


