പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖക്കെതിരെ കേസെടുത്തു




തിരുവനന്തപുരം: മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖക്കെതിരെ കേസുടുത്തു. തന്റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പോലിസ് ആണ് കേസെടുത്തത്. ദില്ലി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടി, പെരുമ്പാവൂര്‍ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് പരാതി. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്‍കിയ പരാതിയിലാണ് കേസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: