സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം; വി. ജോയ് വർക്കലയിൽ മത്സരിക്കും

സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ നിർണ്ണായകമായ അഴിച്ചുപണിക്ക് പാർട്ടി തീരുമാനിച്ചു. എ.എ. റഹീം എം.പിയെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാൻ ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കല നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നേതൃമാറ്റം.

വർക്കല എം.എൽ.എ കൂടിയായ വി. ജോയിയെ മാറ്റിനിർത്തിയാൽ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന പാർട്ടിക്കുള്ളിലെ ആശങ്കയാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ. തുടഭരണം ലക്ഷ്യമിട്ട് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ജോയിയെ വീണ്ടും കളത്തിലിറക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: