സ്വന്തം വിവാഹത്തിന് പോലും എത്താൻ കഴിയാത്തവിധം കുവൈത്തിൽ കുടുങ്ങിപ്പോയ മലയാളി യുവതി ശ്വേതയ്ക്ക് ഒടുവിൽ ആശ്വാസവാർത്ത. വിസ നടപടികൾ പൂർത്തിയാക്കി ശ്വേത നാളെ രാവിലെ കേരളത്തിലെത്തും. ഈ വരുന്ന ശനിയാഴ്ചയാണ് വടകര സ്വദേശി അശ്വിനുമായുള്ള ശ്വേതയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
കുവൈറ്റ് അംബാസിഡര്‍ക്കാണ് ജോണ്‍ ബ്രിട്ടാസ് കത്തയച്ചത്. ശ്വേതയുടെ വിസ റദ്ദാക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടത്. സമാന ആവശ്യം ഉന്നയിച്ച് കെസി വേണുഗോപാലും കുവൈറ്റ് അംബാസിഡര്‍ക്ക് കത്തയക്കുകയായിരുന്നു. പി പി സുനീര്‍ എംപിയും ഇടപെട്ടിരുന്നു.
കല്യാണത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് വരാനിരുന്നതാണ് ശ്വേത. ജോലിക്ക് അവധി ലഭിക്കാതെ വന്നതോടെ കഴിഞ്ഞമാസം നാലിന് കുവൈറ്റ് എയര്‍ലൈന്‍സ് എച്ച് ആര്‍ വിഭാഗത്തിന് ശ്വേത രാജിക്കത്ത് കൈമാറിയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും വിസ റദ്ദാക്കിയിട്ടില്ല. ഈ കാരണം പറഞ്ഞ് പാസ്‌പോര്‍ട്ടും രേഖകളും തടഞ്ഞു വെച്ചിരിക്കുകയായിരുന്നു കമ്പനി.

