നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഐഎം

കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിൽ അധ്യാപകരുടെ ജാതിവെറിക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും പിന്തുണ നൽകുന്നതിനുമായി സിപിഐഎം ഒരു വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഐഎം ജില്ലാ ആക്ടിങ് സെക്രട്ടറി എഎ റഹീം. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം 19-ാം തീയതി ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വീടിനു തറക്കല്ലിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട് നിർമ്മിക്കാനുള്ളതീരുമാനം കുടുംബവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് എടുത്തതെന്നും കുടുംബം ഇത് അംഗീകരിച്ചതായും നേതാക്കൾ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കുടുംബത്തിന് വീട് കൈമാറുന്നതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യപ്രകാരം, നിതിനെ സംസ്കരിച്ച സ്ഥലത്ത് തന്നെയാണ് വീട് നിർമ്മിക്കുക. ഇതിനിടയിൽ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഡിവൈഎഫ്ഐ. കേസിൽ പ്രതിയായ ഡോ. റാമിൻ്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ക്ലിനിക്ക് പ്രവർത്തകർ താഴിട്ട് പൂട്ടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: