കൊച്ചി: കോടതിയിൽ ഹാജരാക്കാനെത്തിച്ച മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. കടവന്ത്ര പൊലീസാണ് പ്രതികളെ പിടികൂടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചത്. ഇതിനിടെ പ്രതികൾ ചാടി പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്.
റസലിനൊപ്പം കടന്ന് കളഞ്ഞ സൂരജിനെ പൊലീസ് പിടികൂടിയിരുന്നു. സൂരജിനെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്.
റസലുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്

