Headlines

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ഒന്നര കോടിയോളം രൂപ തട്ടിയെടുത്തു, പ്രതികളിലൊരാൾ അറസ്റ്റിൽ



 

വളാഞ്ചേരി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.
വളാഞ്ചേരി, ഇരുമ്പിളിയം വലിയകുന്നം കരയിൽ, കൊടുമുടി ഭാഗത്ത് താമസിക്കുന്ന കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്‌തഫ (24)യെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്‌ടർ അനിൽ ജോർജ്‌ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  വളാഞ്ചേരിയിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോം മുഖേന മൂവാറ്റുപുഴ വാളകം സ്വദേശിയുടെ ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ്. ഇയാൾ
ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ അധിക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ, കാനഡ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ വ്യാജ സൈറ്റ് ഉണ്ടാക്കി വിവിധ അക്കൗണ്ടുകൾ മുഖേന പരാതിക്കാരനിൽ നിന്നും പണം വാങ്ങിയ ശേഷം തട്ടിപ്പു നടത്തുകയായിരുന്നു. എൻ.സി.ആർ.പി പോർട്ടലിൽ റജിസ്റ്റ‌ർ ചെയ്ത‌ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ എം. വി. ദിലീപ് കുമാർ, എം.എം.ഉബൈസ്, എം.കെ.ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.പി.രതീഷ്, രഞ്ജിത് രാജൻ എന്നിവരും സൈബർ സെല്ലും ഉണ്ടായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: