ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ഒന്നര കോടിയോളം രൂപ തട്ടിയെടുത്തു, പ്രതികളിലൊരാൾ അറസ്റ്റിൽ
വളാഞ്ചേരി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.വളാഞ്ചേരി, ഇരുമ്പിളിയം വലിയകുന്നം കരയിൽ, കൊടുമുടി ഭാഗത്ത് താമസിക്കുന്ന കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്‌തഫ (24)യെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്‌ടർ അനിൽ ജോർജ്‌ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വളാഞ്ചേരിയിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോം മുഖേന മൂവാറ്റുപുഴ വാളകം സ്വദേശിയുടെ ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ്. ഇയാൾ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ അധിക ലാഭം…

