യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖം മിനുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് തുടങ്ങുന്നതും മെഡിക്കൽ കോളേജുകൾക്കായി
പ്രത്യേക മാസ്റ്റർ പ്ലാൻ തുടങ്ങുന്നതും പരിഗണനയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദമായ ചികിത്സാ പിഴവ് ആരോപണങ്ങൾ അന്വേഷിക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സിസ്റ്റം ശരിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.
കെ മുരളീധരൻ ആരോഗ്യമന്ത്രി ആയതോടെ വകുപ്പിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും രോഗികൾ നിലത്ത് കിടക്കുന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി കെ മുരളീധരൻ
പറഞ്ഞു .


