തിരുവനന്തപുരം: കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തരമന്ത്രി. ഇത്ര തിടുക്കത്തിൽ പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് എന്തിനാണെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരോളുമായി ബന്ധപ്പെട്ട എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആകും തുടർനടപടികൾ.
കേസിലെ പ്രതികൾക്ക് കൂട്ട പരോൾ. ഒന്നാം പ്രതി ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ നാല് പേർക്കാണ് പരോൾ അനുവദിച്ചത്. പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ തുടങ്ങിയവർക്കാണ് പരോൾ നൽകിയത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപാണ് ഇവർക്ക് അടിയന്തരമായി പരോൾ അനുവദിച്ചത്. ഇരുപത് ദിവസമാണ് പരോൾ കാലാവധി. പരോൾ ലഭിച്ച പ്രതികളെല്ലാം കാസർകോട് ജില്ലയിൽ എത്തി.
എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നും എല്‍ഡിഎ സർക്കാർ ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സിബിഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27 നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചു. ഡിസംബർ 28ന് 14 പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ ളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

