പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തരമന്ത്രി. ഇത്ര തിടുക്കത്തിൽ പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് എന്തിനാണെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരോളുമായി ബന്ധപ്പെട്ട എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോര്‍ട്ട് ലഭിച്ച…

