ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്



      

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. റിമാന്‍ഡ് ചെയ്യാന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാനാണ് ഉത്തരവ്. കേസില്‍ സിപിഐഎം പ്രവര്‍ത്തകരായ 17 പേരാണ് പ്രതികള്‍.

കഴിഞ്ഞ ആഴ്ചയാണ് ശുഹൈബ് വധക്കേസിലെ വിചാരണ തലശേരി അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ശുഹൈബ് കൊല്ലപ്പെടുന്ന ദിവസം ഒപ്പമുണ്ടായിരുന്ന റിയാസിനെയാണ് ആദ്യം വിസ്തരിച്ചത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ റിയാസ് തിരിച്ചറിയുകയും ചെയ്തു. വിസ്താരവും ക്രോസ് വിസ്താരവുമടക്കം നടക്കുകയും ചെയ്തു. എന്നാല്‍, പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്ന് കോടതിയില്‍ ഹാജരായ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ്വിസ്താരം നടത്തുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: