Headlines

ശാസ്ത്രക്രിയ നടത്തിയ കാലിൽ പുഴുവരിച്ചു: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി



  

മെഡിക്കൽ കോളേജ് : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സർജറി ചെയ്തയാളിന്റെ കാലിൽ പുഴുവരിക്കുന്ന നിലയിലെന്ന് ബന്ധുക്കൾ. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവം. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ‌ പുഴുവരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്.

രാത്രി 7 മണി വരെയും തിരിഞ്ഞു നോക്കിയില്ലെന്നും ബഹളം വച്ചതിനെത്തുടർന്ന് വീണ്ടും ഐസിയുവിലോട്ട് മാറ്റിയതെന്നും ബന്ധുക്കൾ പറയുന്നു. പുഴുവിനെ മാറ്റി ക്ലീൻ ചെയ്യാൻ ഒരു മണിക്കൂർ എടുത്തു. ആശുപത്രിയിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മോശം സമീപനമാണെന്നും ബന്ധുക്കൾ പറഞ്ഞു. 28ന് രാത്രി 11 മണിക്കാണ് ശാസ്ത്രക്രിയ നടത്തിയത്. അഞ്ച് ദിവസമായി ഐസിയുവിലായിരുന്നു.

ഐസിയുവിൽ നിന്ന് ഇന്ന് 20-ാം വാർഡിലേക്ക് മാറ്റുകയായിന്നു അപ്പോഴാണ് പുഴുവിനെ കണ്ടതെന്ന് ബന്ധു പറയുന്നു. കാല് മുഴുവൻ പുഴുവായിരുന്നുവെന്നും പരാതി പറഞ്ഞിട്ടും പരിശോധിച്ചില്ലെന്നും ബന്ധു ആരോപിച്ചു. ജീവന് ഒരു വിലയും ഇല്ലെന്നും ഡോക്ടർമാർ ദേഷ്യത്തോടെയാണ് സംസാരിക്കുന്നതെന്നും മരുമകൾ വിദ്യ പറഞ്ഞു. അപകടത്തിൽ വാരിയെല്ലിന് ഉൾപ്പെടെ പൊട്ടലേറ്റ രാജേന്ദ്ര പ്രസാദിന്റെ ആരോഗ്യനില മോശമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ ചികിത്സയിൽ കഴിയവേ കാലിൽ പുഴുവരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: