മലപ്പുറം: കൊണ്ടോട്ടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ 10 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്


