വയനാട് കുടുംബശ്രീയിലെ അഴിമതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്ഐ നേതാവിനെയും പുറത്താക്കി



      

വയനാട് : അഴിമതി ആരോപണം ഉയർന്ന വയനാട് കുടുംബശ്രീയിൽ നടപടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്ഐ നേതാവിനെയും ജോലിയിൽ നിന്ന് പുറത്താക്കി. ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ 50 ലക്ഷം രൂപ വക മാറ്റി ചിലവാക്കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സിപിഐഎം കൽപ്പറ്റ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി ജയേഷ് വി, പുൽപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഹരീഷ്, തിരുനെല്ലി ആദിവാസി വികസന കോഡിനേറ്റർ സായി കൃഷ്ണൻ എന്നിവരെയാണ് പുറത്താക്കിയത്. വയനാട് കളക്ടർ മുഖാന്തരം നൽകിയ 50 ലക്ഷം രൂപയാണ് വക മാറ്റി കൈക്കലാക്കിയതെന്ന് കണ്ടെത്തൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: