Headlines

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍



പത്തനംതിട്ട: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക്  നുഴഞ്ഞുകയറി കേരളത്തില്‍ സുരക്ഷിത താവളം കണ്ടെത്തുന്നവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും ലഭ്യമാക്കുന്ന റാക്കറ്റ് കേരളത്തില്‍ സജീവം. ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയാണ് ഈ റാക്കറ്റിന്റെ പ്രധാന ഏജന്റ.് കൊല്ലം കലേശേഖരപുരം പഞ്ചായത്തില്‍ ആദിനാട് തെക്ക് ഹീരമഹലില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീകരവാദ വിരുദ്ധ സേന ഇവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇവര്‍ കുടുംബത്തോടൊപ്പമാണ് കൊല്ലത്ത് താമസിച്ചിരുന്നത്.
ബംഗ്ലാദേശികള്‍ കൊല്‍ക്കത്തയില്‍ നിന്നാണ് വ്യാജരേഖ ചമയ്‌ക്കുന്നതെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍ കേരളത്തില്‍ തന്നെ ഇത്തരം സംഘം സജീവമാണെന്ന് ഇവരുടെ അറസ്റ്റോടെയാണ് വ്യക്തമായത്.

ഭീകരവാദികളെ ക്ഷണിച്ചു വരുത്തുന്ന വലിയൊരു സംഘം കേരളത്തിലുണ്ട് എന്നാണ് മുംതാസിന്റെ മൊഴി സൂചിപ്പിക്കുന്നത്. ബംഗ്ലാദേശികള്‍ വ്യാജ രേഖകള്‍ക്കായി മുംതാസിനെയാണ് ആദ്യം സമീപിക്കുക. ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലെ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡും അനുബന്ധ രേഖകളും മുംതാസ് ഇവര്‍ക്കു നല്‍കും. ഭീകരസംഘങ്ങളുടെ കേരളത്തിലെ സ്ലീപ്പിങ് സെല്ലിന്റെ സഹായത്തോടെ ആണ് മുംതാസ് ഇവ തയാറാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ ചില അക്ഷയ സെന്ററുകളും സംശയ നിഴലിലാണ്.

സ്വന്തം റേഷന്‍ കാര്‍ഡ് വരെ മുംതാസിനുണ്ട്. ഇത് എങ്ങനെയാണ് ഇവര്‍ നേടിയെടുക്കുന്നതെന്ന് കൂടുതല്‍ ചോദ്യം ചെയ്താലേ വ്യക്തമാകൂ. കൊട്ടാരക്കരയില്‍ നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് 36 ബംഗ്ലാദേശികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്.

You cannot copy content of this page

Social media & sharing icons powered by UltimatelySocial