പ്രതിഷേധക്കാർക്ക് എതിരെ രാജ്യവ്യാപകമായി തുടരുന്ന പൊലീസ് നടപടികളിൽ സർക്കാരിന് താക്കീതുമായി സിജെപി. വാക്ക് സർക്കാർ പാലിച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് പോകുമെന്നാണ് പ്രതികരണം. അസം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് സിജെപി നിലപാട് കടുപ്പിച്ചത്.
പൊലീസ് നടപടി അവസാനിപ്പിച്ചെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന സർക്കാരിൻറെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്. ഉറപ്പിൽ നിന്നുള്ള മാറ്റം വിശ്വാസവഞ്ചനയാണ്. യുവാക്കൾ ഇത് അംഗീകരിക്കില്ല. വാഗ്ദാനങ്ങൾ നൽകുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സർക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി ഓർമ്മിപ്പിച്ചു. വളണ്ടിയർ മുഹമ്മദ് ജുനൈദിനെ കുറിച്ച് നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും സിജെപി നിർദേശിച്ചു.


