‘ഒരു മജിസ്ട്രേറ്റിന് എങ്ങനെ ഇത് ചെയ്യാന്‍ ധൈര്യം?’; സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിക്ക് നോട്ടിസ് നല്‍കിയ സംഭവത്തില്‍ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാരോപിച്ച് ഗൗതം ബുദ്ധ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിക്ക് നോട്ടിസ് നല്‍കിയ സംഭവത്തില്‍ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രിംകോടതി നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കരുതെന്ന് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ, ഗ്രേറ്റര്‍ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് നല്‍കിയതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ‘ഒരു മജിസ്ട്രേറ്റിന് എങ്ങനെ നോട്ടീസ് നല്‍കാന്‍ ധൈര്യം വന്നു? വിദ്യാര്‍ഥികള്‍ക്കെതിരെ നിര്‍ബന്ധിത നടപടി പാടില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞതാണ്. ഒരു മജിസ്ട്രേറ്റിനും ആ ഉത്തരവ്…

