Headlines

കന്നുകാലി ക്ഷാമം, വിപണിയിലെ വിലക്കയറ്റം;
കൺട്രോളില്ലാതെ കുതിച്ച് ഇറച്ചിവില





  കന്നുകാലി കളുടെ ക്ഷാമവും വിപണിയിലെ വിലക്കയറ്റവും മൂലം ജില്ലയിൽ ബീഫ് വില പിടി വിട്ട് ഉയർന്നു. സംസ്ഥാന ത്തേക്ക് കന്നുകാലി വരവ് കുത്തനെ കുറഞ്ഞതോടെ രണ്ടു മാസം മുൻപ് കിലോ ഗ്രാമിന് 320 മുതൽ 360 രൂപ വരെ ഉണ്ടായിരുന്ന ബീഫിന് വില ഇപ്പോൾ 360 മുതൽ 420 രൂപ വരെയായി ഉയർന്നു. കന്നുകാലി ലഭ്യതയിൽ ഉണ്ടായ വൻ കുറവും ഗതാഗതത്തിനിടെ നേരിടുന്ന തടസങ്ങളും ഇന്ധന വില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വ്യാപാരികളുടെ വിശദീകരണം.

മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രാപ്രദേശ്, തെല ങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും കേരള ത്തിലേക്ക് കന്നുകാലിക ളെ എത്തിക്കുന്നത്. സം സ്ഥാനത്തേക്കെത്തുന്ന കന്നുകാലി ലോറികളുടെ എണ്ണം കഴിഞ്ഞ മാസങ്ങ ളിലായി 50 ശതമാനത്തിധികം കുറഞ്ഞിട്ടുണ്ട്. ഇതിനു പുറമേ, ദേശീയപാതകളിൽ ഗോരക്ഷയുടെ പേരിൽ ഗുണ്ടാസംഘങ്ങൾ കന്നുകാലികളുമായി വരുന്ന ലോറികൾ തടയുകയും ഭീഷണി പ്പെടുത്തി തട്ടിയെടുക്കുന്നതായും വ്യാപാരികൾ പറയുന്നു. രണ്ടാഴ്ചയ്ക്കിടയിൽ മഹാരാഷ്ട്രയിൽനിന്നു കേരളത്തിലേക്ക് കന്നുകാലികളുമായി പുറപ്പെട്ട 18 ലോറികൾ ആന്ധ്രയിലെ ചെക്ക് പോ സ്റ്റ് പ്രദേശങ്ങളിൽ തടഞ്ഞ് തട്ടിയെടുത്തതായും ഇതു മൂലം മാടുകളെ കൊണ്ടു വരുന്നത് വൈകുന്നതിന് പുറമേ, വൻ സാമ്പത്തികനഷ്ടം ഉണ്ടായതായും വ്യാപാരികൾ പറയുന്നു.

വിലക്കയറ്റവും കന്നുകാ ലികളുടെ ക്ഷാമവും മൂലം കനത്ത നഷ്ട‌ം നേരിടുന്ന പശ്ചാത്തലത്തിൽ ഒട്ടുമിക്ക വ്യാപാരികളും മാടുകളെ എണ്ണം കുറച്ചാണ് അറവ് നടത്തുന്നത്. വില അനിയന്ത്രിതമായി ഉയർ ന്നതോടെ സാധാരണക്കാരും ബിഫ് വാങ്ങുന്നത് കുറച്ചിരിക്കുകയാണ്.

കന്നുകാലി വിതരണം  സുഗമമാക്കാനും വ്യാപാരികൾക്ക്സുരക്ഷഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: