കന്നുകാലി ക്ഷാമം, വിപണിയിലെ വിലക്കയറ്റം;
കൺട്രോളില്ലാതെ കുതിച്ച് ഇറച്ചിവില
കന്നുകാലി കളുടെ ക്ഷാമവും വിപണിയിലെ വിലക്കയറ്റവും മൂലം ജില്ലയിൽ ബീഫ് വില പിടി വിട്ട് ഉയർന്നു. സംസ്ഥാന ത്തേക്ക് കന്നുകാലി വരവ് കുത്തനെ കുറഞ്ഞതോടെ രണ്ടു മാസം മുൻപ് കിലോ ഗ്രാമിന് 320 മുതൽ 360 രൂപ വരെ ഉണ്ടായിരുന്ന ബീഫിന് വില ഇപ്പോൾ 360 മുതൽ 420 രൂപ വരെയായി ഉയർന്നു. കന്നുകാലി ലഭ്യതയിൽ ഉണ്ടായ വൻ കുറവും ഗതാഗതത്തിനിടെ നേരിടുന്ന തടസങ്ങളും ഇന്ധന വില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വ്യാപാരികളുടെ വിശദീകരണം. മഹാരാഷ്ട്ര,…

