കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന പക്ഷം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത : ബി.കോം, ഡി.സി.എ, ടാലി എന്നിവ പൂർത്തിയാക്കിയിരിക്കണം.
പ്രവൃത്തിപരിചയം: സർക്കാർ, അർദ്ധസർക്കാർ വകുപ്പുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്
500 രൂപയാണ് പരീക്ഷാ ഫീസ്. അപേക്ഷയോടൊപ്പം ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.cmd.kerala.gov.in നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകളും, യഥാസമയം ലഭിക്കാത്തവയും, നിശ്ചിത യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ സ്വീകരിക്കില്ല
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/06/Kudumbashree-NRLM-notification.pdf


