തിരുവനന്തപുരം: വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ ഒരുങ്ങി പിഎസ്സി. 642 കാറ്റഗറികളിലെ പരീക്ഷകളുടെ ഉത്തരക്കടലാസാണ് നശിപ്പിക്കുന്നത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും അവയുടെ കൂടെ പൊതുപരീക്ഷ നടത്തിയിട്ടുള്ള തസ്തികകളുടേയും അടക്കം തുടര്‍നടപടികള്‍ ആവശ്യമില്ലാത്ത ഒഎംആര്‍, വിവരണാത്മക പരീക്ഷകളുടെയും ഉത്തരക്കടലാസുകള്‍ നശിപ്പിക്കാനാണ് ഉത്തരവായത്.അടുത്തിടെ വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ നടന്നത് 2023 ജൂലൈ 13നായിരുന്നു. 1961ലെ കേരളാ ഡിസ്ട്രക്ഷന്‍ ഓഫ് റെക്കോര്‍ഡ്സ് നിയമത്തിന്റെ രണ്ടാം വകുപ്പു പ്രകാരമാണ് പിഎസ് സി ഉത്തരക്കടലാസുകള്‍ നശിപ്പിക്കുന്നത്. അതേസമയം പിഎസ്സിക്കെതിരെനിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.


