കേരള പബ്ലിക് സർവീസ് കമീഷൻവിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 5നകം ഒറ്റതവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ അപേക്ഷിക്കാം.
ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുള്ള ചില തസ്തികകളുടെ വിവരങ്ങൾ
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-II: നിയമനം കേരളത്തിലെ സർവകലാശാലകളിൽ. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ശമ്പളനിരക്ക് 27,900-63,700 രൂപ
ജിയോളജിക്കൽ അസിസ്റ്റന്റ്, ഭൂവിനിയോഗ വകുപ്പ്, ശമ്പളം -43,400-91,200 രൂപ. ഒഴിവുകൾ 6.
വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ്-II/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -II (ഇലക്ട്രിക്കൽ എൻജിനീയറിംഗ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ശമ്പളം 41300-87000 രൂപ. പ്രതീക്ഷിത ഒഴിവുകൾ.
ബോട്ട് സ്രാങ്ക്- കേരള സംസ്ഥാന ജലതഗതാഗത വകുപ്പ്, ശമ്പളം 26,500-60,700 രൂപ. ഒഴിവുകൾ -7.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡ്, ശമ്പളം 20,000-45,800 രൂപ. പ്രതീക്ഷിത ഒഴിവുകൾ.
മേൽപറഞ്ഞ എല്ലാ തസ്തികകൾക്കും പട്ടികജാതി/വർഗം, മറ്റു പിന്നാക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവുണ്ട്. പ്രായപരിധി 18-40 വയസ്സ്. നേരിട്ടുള്ള നിയമനമാണ്.
സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഒഴിവുകൾ -11 (മുനിസിപ്പൽ കോമൺ സർവീസ് -8, നഗരകാര്യ വകുപ്പ് -3). ശമ്പളം 51,400-1,10,300 രൂപ. തസ്തികമാറ്റം വഴിയുള്ള നിയമനം. പ്രായപരിധി ബാധകമല്ല.
ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുള്ള മറ്റു തസ്തികകൾ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിശദ വിവരങ്ങൾക്ക് https://www.keralapsc.gov.in/notification സന്ദർശിക്കാം.


