പിതാവിന്റെ നിർദേശപ്രകാരം കാമുകിയെ കൊലപ്പെടുത്തി യുവാവ്

തെലങ്കാന: തെലങ്കാനയില്‍ പിതാവിന്റെ നിർദേശപ്രകാരം കാമുകിയെ കൊലപ്പെടുത്തി യുവാവ്. യുവതിയുടെ സ്വന്തം പിതാവിന്റെ നിർദേശാനുസരണമാണ് ടെക്കിയായ കാമുകൻ മുപ്പത്തിമൂന്നുകാരിയെ കൊലപ്പെടുത്തിയത്

കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മാനസ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മകളുടെ ജീവിതരീതി കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നുവെന്നും അതുകൊണ്ട് അവളെ കൊലപ്പെടുത്തണമെന്നും മാനസയുടെ പിതാവ് കാമുകൻ നിർദേശം നല്‍കുകയും യുവാവ് ഈ നിർദേശം അനുസരിക്കുകയുമായിരുന്നു

അന്വേഷണത്തില്‍ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും പിന്നില്‍ കൊല്ലപ്പെട്ട യുവതിയുടെ കാമുകനും പിതാവും തന്നെയാണെന്ന് പൊലീസിന് മനസിലായി. തുടർന്ന് കൊലപാതകം നടത്തിയ പങ്കാളിയെയും കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയും പ്രേരണ നല്‍കുകയും ചെയ്ത പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: