ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യ ഹരിദാസിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സമീപനമാണെന്ന്മന്ത്രി എ.പി.അനില്‍കുമാര്‍. പ്രശ്നം ഉണ്ടാകുമ്പോള്‍ സംയമനം പാലിക്കേണ്ടത് നേതാക്കളാണ്. കെ.പി.സി.സി അന്വേഷണസമിതിക്ക് മുന്പില് പോകാതെ കെ.സി. വേണുഗോപാലിനെ കണ്ട് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതായിരുന്നുവെന്നും നല്കിയ അഭിമുഖത്തില്‍ അനില്‍കുമാര്‍ പറഞ്ഞു. അത്തരം കാര്യങ്ങളെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


