പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. സിസിടിവി ക്യാമറകള്‍ മറച്ച ശേഷം ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു.
പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരന്, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന് എന്നിവര്‍ക്കെതിരെയാണ് കേസ്.


