Headlines

വടുതലയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; 27 പവന്‍ സ്വര്‍ണവും 20,000 രൂപയും നഷ്ടപ്പെട്ടു

കൊച്ചി: വടുതലയില്‍ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. 27 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. കര്‍ഷക റോഡില്‍ ഗ്രീന്‍ ഗാര്‍ഡന്‍സിന് സമീപത്തെ ‘ലോര്‍ഡ്‌സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് കവര്‍ച്ച നടന്നത്.

മെയ് 24നും ജൂണ്‍ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് മോഷണം നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഹാന്‍ഡ് ബാഗില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടമായത്. മൂന്ന് പട്ടുസാരികളും സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ താക്കോലും മോഷണം പോയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 40 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: