വിദ്യാർഥികളിൽ ആത്മഹത്യാ ചിന്ത കൂടുന്നു; സുപ്രീംകോടതി സർവേ





ന്യൂഡൽഹി: വിദ്യാർഥികളുടെ ആത്മഹത്യകൾ ദിനംപ്ര തി മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറയുമ്പോൾ ജീവി തം അവസാനിപ്പിക്കാനുള്ള ചിന്തയുമായി നടക്കുന്ന കൂ ടുതൽ കുട്ടികൾ രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ കാമ്പസുകളിലുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോട തി നിയോഗിച്ച ദൗത്യസംഘത്തിന്റെ സർവേ.

ഭാവിയെക്കുറിച്ച് അനിശ്ചിതത്വവും കൂട്ടുകാരുടെയിടയി ൽ അന്യതാബോധവും അനുഭവിക്കുന്നവരും കുറവല്ല. ദൗത്യസംഘം അന്തിമ സർവേ റിപ്പോർട്ട് ഒക്ടോബർ 31ന് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് കരു തുന്നത്.

പഠനവുമായി ബന്ധപ്പെട്ട സമ്മർദങ്ങളും, പഠനം പൂർ ത്തിയായാൽ ജോലി കിട്ടുമോയെന്ന അനിശ്ചിതത്വവും ഇഷ്ടമുള്ള ജോലി കിട്ടാൻ പോകുന്നില്ലെന്ന തോന്നലുമാ ണ് പലരുടെയും നിരാശക്ക് കാരണം. രാജ്യമാകെ നട ത്തിയ സർവേയിൽ പ്രതികരണം അറിയിച്ച ഉന്നതവിദ്യാ ഭ്യാസ സ്ഥാപനങ്ങളിലെ പത്ത് വിദ്യാർഥികളെ എടു ത്താൽ അതിൽ ഒരാൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യാ ചിന്ത ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസ ത്തിനിടെ നിരാശയും ആശങ്കയും ഉത്സാഹമില്ലായ്മയും അലട്ടിയെന്നാണ് പതിനഞ്ച് ശതമാനം വിദ്യാർഥികൾ വെളിപ്പെടുത്തിയത്.

മൊത്തം 2.43 ലക്ഷം വിദ്യാർഥികളാണ് സർവേയിൽ പ്ര തികരിച്ചത്. അതിൽ 34 ശതമാനം പേർക്കും കാമ്പസുക ളിൽ തങ്ങൾ അന്യരാണെന്ന ചിന്തയാണുള്ളത്. സർവേ യോട് സഹകരിച്ചവരിൽ 67 ശതമാനം പേർ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർ ആയിരുന്നു. വിദ്യാർ ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സ്ഥാപ നങ്ങളിൽ നിന്ന് തക്ക സമയത്ത് ഇടപെടലും പിന്തുണ യും വേണം. അത് സുതാര്യമായിരിക്കുകയും വേണമെ ന്ന് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: