Headlines

ചക്കരക്കല്ലിൽ സിപിഎം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവും പിഴയും

കണ്ണൂര്‍: കണ്ണൂർ ചക്കരക്കല്ലിൽ സിപിഎം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവും 1,35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് പതിമൂന്നര വര്‍ഷം തടവും 75000 രൂപ പിയും കോടതി വിധിച്ചു. സിപിഎം പ്രവര്‍ത്തകാണാതായ സമേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളുടെ ശിക്ഷാ വിധി വന്നിരിക്കുന്നത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് റൂബി കെ ജോസ് ജോസിന്റേതാണ് ശിക്ഷാ വിധി.

കേസിൽ ബിജെപി പ്രവര്‍ത്തകരായ കൊയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പില്‍ ഹൗസില്‍ കെ വി സിനോജ് ആണ് ഒന്നാം പ്രതി, ഏച്ചൂര്‍ അങ്കണവാടിക്കടുത്ത് അയ്യപ്പന്‍ മല ചടയന്‍ ഹൗസില്‍ സി ലെനീഷ്, ചെമ്പിലോട് കോവില്‍ കോരന്‍ നായര്‍ മയൂരം ഹൗസില്‍, കെ ശിഷിര്‍, സഹോദരന്‍ ഷിരോണ്‍, ചെമ്പിലോട് കോവില്‍ പാറക്കല്‍ ഹൗസില്‍ സി കെ ഷനില്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: