Headlines

തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി പൈപ്പില്‍നിന്ന് കിണറ്റിലേക്ക് അനധികൃത പൈപ്പ്, ജലമോഷണം; 2.48 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ്

            
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്‌ ഡിവിഷന്‌ കീഴില്‍ ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്കു സമീപം തങ്കരാജ്‌ എന്ന വ്യക്തിയുടെ പേരില്‍ എടുത്തിട്ടുള്ള കുടിവെള്ള കണക്ഷനിലാണ് വാട്ടർ അതോറിറ്റി മീറ്റർ റീഡർ നടത്തിയ പരിശോധനയില്‍ ജലമോഷണം കണ്ടെത്തിയത്.

കണക്ഷന്‍റെ മീറ്റര്‍ പോയിന്‍റിനു മുന്‍പായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ച്‌ കിണറ്റിനുള്ളിലേക്ക്‌ ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നോട്ടീസ്‌ നല്‍കി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. കണക്ഷന്‍ നിലനില്‍ക്കുന്ന കെട്ടിടത്തില്‍ കടമുറികളും ജെ.ജെ. ലോഡ്ജ്‌ എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടിവെള്ള ചാർജും പിഴയുമുള്‍പ്പെടെ *2,48,522* രൂപ അടയ്ക്കാനായി നോട്ടീസ് നല്‍കി. തുട‍ർനടപടികളുടെ ഭാഗമായി പൂജപ്പുര പൊലീസില്‍ ജലമോഷണം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് തുടർനടപടി സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: