കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ 16 കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി
ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നല്‍കി.
പെണ്‍കുട്ടിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോർഡിന്‍റെ റിപ്പോർട്ട് പ്രകാരം പെണ്‍കുട്ടിയുടെ പ്രായം, സാമൂഹികാന്തരീക്ഷം എന്നിവ കണക്കിലെടുത്താണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നല്‍കിയത്


