പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

ഇരിട്ടി: ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശി സി.എൻ. പോക്കൂട്ടി(43) എന്ന പോക്കർ ആണ് മരിച്ചത്. ബാവലിപ്പുഴയുടെ ഭാഗമായ പായം കല്ലിപ്പറമ്പ് കടവിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ ഞായറാഴ്‌ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞ് ഇരിട്ടി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടയിൽ ഒരു കിലോമീറ്റർ താഴെ ജബ്ബാർ കടവ് പാലത്തിന് താഴ്‌ഭാഗത്തായി എരുമത്തടം കടവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യം പിടിക്കുന്ന ആളുകളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവരമറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളൾ ആശുപത്രിയിലെത്തിയിരുന്നു. ആരിഫയാണ് ഭാര്യ. ഫെബിൻ, അമാൻ എന്നിവർ മക്കളാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: