വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചെന്ന പരാതി; പത്തനംതിട്ട ഡിസിആർബി സിഐക്ക് സസ്പെൻഷൻ




പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ച ശേഷം വിവാഹത്തിൽനിന്ന് പിന്മാറിയെന്ന യുവതിയുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) സർക്കിൾ ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്താണ് വിനോദ് കൃഷ്ണ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയതെന്നാണ് പരാതി. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ചെന്നും യുവതി ഗർഭിണിയായതോടെ ഉദ്യോഗസ്ഥൻ വിവാഹത്തിൽനിന്ന് പിന്മാറിയെന്നുമാണ് ആരോപണം. പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്.

അതേസമയം, വിനോദ് കൃഷ്ണയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടതായും വിവരമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: