Headlines

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29ന് ആരംഭിക്കും


       

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക് തീര്‍ഥാടന കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29 രാവിലെ 10 മണിക്ക് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്. നിലയ്ക്കല്‍ – പമ്പ പാത വഴി അറുപതിനായിരം ഭക്തര്‍ക്കാണ് ഒരു ദിവസം വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000 ഭക്തര്‍ക്ക് ദിവസവും ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാര്‍- സത്രം പാത വഴിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ദിവസേന 3000 ആണ്.

ഇതുകൂടാതെ നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ റിയല്‍ ടൈം സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കല്‍ റിയല്‍ റിയല്‍ ടൈം ബുക്കിംഗ് കേന്ദ്രം വഴി പ്രതിദിനം 10000 ഭക്തര്‍ക്ക് പ്രവേശനം നല്‍കും. എരുമേലിയിലെയും വണ്ടിപ്പെരിയാര്‍ സത്രത്തിലെയും റിയല്‍ റിയല്‍ ടൈം ബുക്കിംഗ് കേന്ദ്രങ്ങള്‍ വഴി പ്രതിദിനം 2000 വീതം ഭക്തര്‍ക്ക് പ്രവേശനം നല്‍കും. കേരള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പമ്പയിലെ റിയല്‍ ടൈം സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയത്.

വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് തീര്‍ത്തും സൗജന്യമാണ്. ഭക്തര്‍ക്ക് താല്പര്യമനുസരിച്ച് അഞ്ചു രൂപ മുതല്‍ പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്കും, ശുചിത്വ പരിപാലനത്തിനായി ജനറല്‍ ഫണ്ടിലേക്കും സംഭാവന നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് നിര്‍ബന്ധമല്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: