കൊല്ലം : 18 വയസിൽ താഴെയുള്ളവർ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്താലും നിലവിലെ നിയമങ്ങളുടെ ആനുകൂല്യത്തിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ കഴിയുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി വിശദമായി ആലോചിച്ച് തുടർതീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജുവനൈൽ ജസ്റ്റിസ് നിയമം കേന്ദ്ര നിയമമായതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നതിൽ ചില പരിമിതികളുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എങ്കിലും, നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികളായ കൗമാരക്കാർ രക്ഷപ്പെടാൻ ഒരിക്കലും പാടില്ല. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ആശങ്കാജനകമാം വിധം വർധിച്ചുവരുന്ന സാഹചര്യം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ നിലവിലെ നിയമത്തിൽ കാലോചിതമായ ഭേദഗതി ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടിക്കുറ്റവാളികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടരുതെന്നത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


