12 വര്‍ഷം ജയിൽവാസം, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പൊലീസിന് തലവേദന; ജംബുലിംഗത്തിനെതിരെ കാപ്പ


          

തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുന്നയ്ക്കാട് പറയരുകോണത്തു മേലെ പുതുവല്‍പുത്തന്‍ വീട്ടില്‍ ജംബുലിംഗം എന്നു വിളിക്കുന്ന സുരേഷ് (44) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സുരേഷിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ട്. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷവും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷിനെതിരെ കാപ്പ ചുമത്തിയത്.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ല റൂറല്‍ പോലീസ് മേധാവി പ്രശാന്തന്‍കാണിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ ബാലരാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണന്‍, എസ്ഐ ദീപു, ഗ്രേഡ് എസ്ഐ സുധീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആല്‍വിന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ആശിഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു മാസം മുമ്പ് ബാലരാമപുരം പൊലീസ് വിവിധ സ്ക്വാഡുകളായി ചേര്‍ന്ന് മറ്റൊരു കേസില്‍ പിടികൂടി ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയതായിരുന്നു ജംബുലിംഗം സുരേഷ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: