Headlines

പൗരത്വ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ഇനി മുതല്‍ ഡിജിറ്റല്‍ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം, പ്രിന്റഡ് കോപ്പി ആവശ്യപ്പെട്ടാല്‍ നല്‍കും

ന്യൂഡല്‍ഹി: 2009-ലെ പൗരത്വ ചട്ടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രധാന ഭേദഗതി വരുത്തി. പുതിയ ഭേദഗതി പ്രകാരം രജിസ്‌ട്രേഷനിലൂടെയും നാച്ചുറലൈസേഷനിലൂടെയും ഇന്ത്യന്‍ പൗരത്വം നേടുന്നവര്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായിരിക്കും നല്‍കുക. സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റഡ് കോപ്പി (ഹാര്‍ഡ് കോപ്പി) അപേക്ഷകര്‍ പ്രത്യേകം ആവശ്യപ്പെട്ടാല്‍ മാത്രമേ നല്‍കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ഡിജിറ്റലായി ഒപ്പിട്ട പൗരത്വ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുക. പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം കൂടുതല്‍ വേഗത്തിലും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: