വിനായകൻ കലാകാരൻ; പൊലീസ് സ്റ്റേഷനിൽ നടത്തിയത് കലാപ്രവർത്തനമായി കണ്ടാൽ മതി: മന്ത്രി സജി ചെറിയാൻ

കൊല്ലം: വിനായകൻ ഒരു കലാകാരനാണെന്നും
പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. എറണാകുളം നോർത്ത് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സിനിമയെ തകർക്കുന്നതിന്റെ ഭാഗമായി റിവ്യൂ നൽകുന്ന വിഷയത്തിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയെ തകർക്കുന്നതിനായി നെഗറ്റീവ് റിവ്യൂ പറയുന്നുവെന്ന ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായ താൽപര്യങ്ങളുണ്ടെന്നും ആരോപണമുണ്ട്. സിനിമാ വ്യവസായത്തെ നിലനിർത്താൻ ആവശ്യമായ സർഗാത്മകമായ നടപടികൾ സർക്കാർ സ്വീകരിക്കും. അതേസമയം, അഭിപ്രായ സ്വാതന്ത്യത്തിനുള്ള മൗലിക അവകാശത്തെ കാണാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: