കോട്ടയം: യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിനെതിരേ വി.എം. സുധീരൻ. ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ലന്നും ഇത് യൂത്ത് കോൺഗ്രസിന് ഗുണമല്ലെന്ന് താൻ തെരെഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ടന്നും സുധീരൻ പ്രതികരിച്ചു.
മെമ്പർഷിപ്പ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. യൂണിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഡൽഹിയിൽ നിന്ന് നോമിനേറ്റ് ചെയ്യുന്നത് ശരിയല്ലന്നും സുധീരൻ പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പിസം കുറഞ്ഞുവെന്ന വി.ഡി. സതീശന്റെ നിലപാടും സുധീരൻ തള്ളി. നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു ഗ്രൂപ്പായിട്ടുണ്ട്. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് നേരത്തെ ആത്മാർത്ഥമായി ആഗ്രഹിച്ചയാളാണ് താൻ. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോൾ സ്വാഗതം ചെയ്തതെന്നും സുധീരൻ കൂട്ടിച്ചേർത്തു.


