ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്.ഐമാരായ ഷെബാബ് കെ കാസിം, അബ്ദുൽ അസീസ്, എ.എസ്.ഐ ജോസ് കെ. ഫിലിപ്പ്, എസ്.സി.പി.ഒ ഷെബിൻ എന്നിവരാണ് ഉണ്ടായിരുന്നത്
