Headlines

ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു



പത്തനംതിട്ട: ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു. പത്തനംതിട്ട കുഴിക്കാലയിലാണ് സംഭവം. നെല്ലിക്കാല സ്വദേശി സുധീഷാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അമിത വേഗത്തിലായിരുന്ന ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം നടന്നയുടൻ ഇവിടെ നിന്ന് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ, സഹദിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.

നെല്ലിക്കാല സ്വദേശിയായ 17 കാരൻ സുധീഷ് ലൈറ്റ് ആൻഡ് സൗണ്ടിന്റെ ജോലിക്ക് പോകുന്നയാളാണ്. സഹദ് മീൻ കച്ചവടം നടത്തുന്നയാളും. സഹദിനെ ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .ഇയാൾക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: