കൊട്ടാരക്കര: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർക്ക് ദാരുണാന്ത്യം. വാളകം വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ കെ.ബി. ബിനു(43) ആണ് മരിച്ചത്.
ഏപ്രിൽ ആറിന് ഉച്ചയോടെ കൊട്ടാരക്കരയിൽ ബിനു സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ മാരുതി എർട്ടിഗ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു.
ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കൊട്ടാരക്കര പൊലീസ് പിടികൂടി. പുതിയവീടിന്റെ പ്രതിഷ്ഠാശുശ്രൂഷ നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഭാര്യ: നവോമി (അധ്യാപിക, കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ), മകൻ: നഥനയേൽ ബിനു.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് കൊട്ടാരക്കര താലൂക്ക് ഓഫിസിൽ പൊതുദർശനത്തിന് വെക്കും. 11ന് വീട്ടിൽ കൊണ്ടുവരും. ശുശ്രൂഷക്ക് ശേഷം ഉച്ച 2 മണിക്ക് പനയറ ഐ.പി.സി താബോർ സഭ സെമിത്തേരിയിൽ സംസ്കാരം നടത്തും



