എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം



പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 31 വയസായിരുന്നു.എഐവൈഎഫ് യുവതി സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം, ജില്ല യുവതി സബ് കമ്മിറ്റി ജോയിൻ്റ് കൺവീനർ,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ചുമതല എന്നീ  നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.


തൂങ്ങിയ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: