kerala14.in

പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട് :പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക് പോയതായിരുന്നു കുമാരൻ ഇതിനിടയിലാണ് കടവയുടെ പിടിയിൽ അകപ്പെട്ടത്. വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്ത് നിന്നാണ് കടുവ പിടിച്ചത്. പിന്നീട് പാറ ഇടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു.

Read More

അടുക്കളയില്‍ ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് തടയാൻ നിര്‍ബന്ധമായും ചെയ്യേണ്ട 6 കാര്യങ്ങള്‍ ഇതാണ്

ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗം കൂടിയതിന് അനുസരിച്ച്‌ അപകടങ്ങളും വർധിക്കുന്നു. ഗ്യാസ് ചോർച്ചയും, തീപിടുത്തവുമെല്ലാം നിരന്തരം നമ്മള്‍ കേള്‍ക്കുന്ന വാർത്തകളാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്. അടുക്കളയില്‍ നല്ല വായുസഞ്ചാരം കിട്ടുന്ന സ്ഥലത്താവണം എല്‍പിജി സിലിണ്ടർ വെയ്‌ക്കേണ്ടത്. അതേസമയം സിലിണ്ടർ ചരിച്ചു വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഗ്യാസ് ചോർച്ച ഉണ്ടാവാൻ കാരണമാകുന്നു. സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന റബ്ബർ ഹോഴ്‌സില്‍ നിന്നുമാണ് ഗ്യാസ് ചോരാറുള്ളത്. കാലക്രമേണ ഈ റബ്ബർ ഹോഴ്‌സില്‍…

Read More

തലശ്ശേരിയിൽ വൻ തീപിടിത്തം;പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം

കണ്ണൂർ: തലശ്ശേരിയിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എന്ന പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 5 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. തൊട്ടടുത്തുള്ള വർക്ക്‌ ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്

Read More

കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; മരിച്ചത് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ

കോട്ടയം: മീനടം ഒന്നാം വാര്‍ഡ് പഞ്ചായത്തംഗം മരിച്ചു. കോണ്‍ഗ്രസ് നേതാവായ പ്രസാദ് നാരായണനാണ് മരിച്ചത്. നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം

Read More

ആറു വയസുകാരനെ മാതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: ഇന്ന് രാവിലെയാണ് കാക്കൂർ പുന്നശ്ശേരിയിൽ നാടിനെ നടുക്കിയ ആ ദാരുണ സംഭവം ഉണ്ടായത്. ആറു വയസുകാരനായ മകനെ സ്വന്തം മകനെ മാതാവ് തന്നെ കൊലപ്പെടുത്തിയ വാർത്ത നാടിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനുവാണ് തന്റെ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതക വിവരം അനു തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചതെന്നാണ് ഞെട്ടിക്കുന്ന വിവരം. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു താൻ മകനെ കൊലപ്പെടുത്തിയെന്ന് ആണ് അറിയിച്ചത് കൃത്യം നടക്കുമ്പോൾ…

Read More

ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി പി.ടി.കുഞ്ഞുമുഹമ്മദിന് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 7 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതിയിൽ നിന്നാണ് ഈദേഹത്തിന് ജാമ്യം ലഭിച്ചത്. പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം, സംവിധായകന്റെ അതിക്രമം പരാതിക്കാരിയെ വല്ലാതെ തളര്‍ത്തിയെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് സംവിധായകനെതിരെ പരാതി…

Read More

മൂന്ന് കോടിയുടെ ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊന്നു; തമിഴ്നാട്ടിൽ രണ്ട് മക്കളടക്കം ആറുപേർ പിടിയിൽ

അൻപത്തിയാറുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകം. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ആണ് സംഭവം. വലിയ ലൈഫ് ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ഇയാളുടെ മക്കൾ തന്നെയാണ് അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. അപകടമരണമാണെന്ന് ആദ്യം കരുതിയ കേസ്, ഒരു ഇൻഷുറൻസ് കമ്പനി സംശയാസ്പദമായ അവകാശവാദങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ചുരുളഴിയുകയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു. സർക്കാർ സ്കൂൾ ലബോറട്ടറി അസിസ്റ്റന്റായ 56 കാരനായ ഇ.പി. ഗണേശനെ ആണ് ഒക്ടോബറിൽ പൊത്താതുർപേട്ട ഗ്രാമത്തിലെ തന്റെ വസതിയിൽ…

Read More

ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു

ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു. ശനിയാഴ്ച 2.17 ഓടെയായിരുന്നു സംഭവം. ചാങ്ജുറായ് പ്രദേശത്ത് നടന്ന കൂട്ടിയിടി വളരെ ഗുരുതരമായതിനാൽ ന്യൂഡൽഹിയിലേക്ക് പോയ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ അധികൃതർ പറഞ്ഞു. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. 20507 ഡിഎൻ സൈറംഗ് – ന്യൂഡൽഹി രാജധാനി…

Read More

സ്വത്ത് ഭാഗം വച്ചതിനെച്ചൊല്ലിയുള്ള തർക്കം; വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ പ്രതിക്ക് 31 വർഷം തടവും പിഴയും

തൊടുപുഴ: സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 72 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരീപുത്രനെയാണ് ശിക്ഷിച്ചത്. 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ചത്. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്.എസ്.സീനയായിരുന്നു ശിക്ഷ വിധിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2021…

Read More

ചലച്ചിത്ര താരം ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി∙ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസൻ. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial