Headlines

kerala14.in

ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്.സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതല്‍ നിലവില്‍ വരും. മാർച്ചില്‍ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.പുതിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയില്‍നിന്ന് 942 രൂപയായി വർധിച്ചു.ജൂണില്‍ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി വിലയില്‍ 42 രൂപയുടെ വർധന വരുത്തിയിരുന്നു.

Read More

നടന്‍ സലിം കുമാര്‍ വിടവാങ്ങി

നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു. മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാർ അർഹനായി. 2011ൽ…

Read More

കൊച്ചിയിൽ യുവതികൾക്കെതിരായ ആക്രമണം: മുഖ്യപ്രതി അക്ബർ അലി പിടിയിൽ

കൊച്ചി: ലൈംഗിക ചേഷ്ടകളും അസഭ്യ കമന്റുകളും ചോദ്യം ചെയ്ത രണ്ട് യുവതികളെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി അറസ്റ്റിലായി. പാലക്കാട് ചെറുപ്പുളശ്ശേരിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം എടപ്പാൾ സ്വദേശിയായ ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. ക്രിമിനൽ പശ്ചാത്തലമുള്ള അക്ബറിന്റെ ഹോട്ടലിലെ ജീവനക്കാരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. മത്സരപ്പരീക്ഷാ പരിശീലനത്തിനായി കൊച്ചി കലൂരിൽ…

Read More

അതിഥി തൊഴിലാളി ക്ഷാമം വരുന്നവർക്കായി പിടിവലി; കൂലി അനുദിനം കൂടുന്നു, 2000 രൂപവരെ ആവശ്യം

കോഴിക്കോട് : ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന അതിഥിത്തൊഴിലാളികളുടെ വരവ് വൻതോതിൽ കുറഞ്ഞതോടെ എത്തുന്ന തൊഴിലാളികൾക്കായി കരാറുകാരുടെ ചാക്കിട്ടു പിടിത്തം. സംസ്ഥാനത്ത് ആയിരക്കണക്കിനു ഇതര സംസ്ഥാന തൊഴിലാളികളാണ് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നത്. തൊഴിലാളികളുടെ കുറവ് വന്നതോടെ നിർമാണ മേഖലയ്ക്കു പുറമേ കാർഷിക മേഖലയിലും ഹോട്ടൽ മേഖലയിലും വലിയ സ്തംഭനമാണ് ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാടുകളിലേക്ക് വണ്ടി കയറിയ തൊഴിലാളികളിൽ 75 ശതമാനവും തിരികെ എത്തിയിട്ടില്ല. ഇതോടെയാണ് നാട്ടിലെത്തുന്ന തൊഴിലാളികളെ റാഞ്ചാൻ റെയിൽവേ സ്റ്റേഷനുകളിൽ കരാറുകാരുടെ…

Read More

മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 14-കാരൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു; അപകടം ട്യൂഷന് പോകവേ

         കൊല്ലം : കൊല്ലത്ത് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മാതാവിനോടൊപ്പം സ്‌കൂട്ടറിൽ കിളികൊല്ലൂരിലെ ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

Read More

‘കൊച്ചിനെ താഴെയിട്ട് ചവിട്ടി; ഭര്‍ത്താവിന്റെ കഴുത്തിന് പിറകില്‍ അടിച്ചു’; തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം

            തിരുവനന്തപുരം നഗരത്തില്‍ ഗുണ്ട ആക്രമണം. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന പിതാവിനെയും, 17 വയസുകാരനായ മകനെയും ഗുണ്ട നേതാവ് തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചത്. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയതാണ് പ്രകോപന കാരമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടുകൂടി വഞ്ചിയൂരിന് സമീപം വച്ചാന് ആക്രമണം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ ശേഷം പ്ലസ് ടു വിദ്യാര്‍ഥിയായ മകനെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുകയായിരുന്നു രാജേഷും മകന്‍ അഭിനവുമാണ് അതിക്രൂര മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തെ കുറിച്ച്…

Read More

പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി

     കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കവെ, കുഞ്ഞിന്റെ കയ്യൊടിഞ്ഞെന്ന് ആരോപണം. മാതാപിതാക്കളെ കാണിക്കും മുന്നേ പ്ലാസ്റ്റര്‍ ഇട്ടുവെന്നും കുടുംബം ആരോപിച്ചു. മെയ് 14ാം തിയതിയായിരുന്നു ഡെലിവറി നടന്നത്. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കുട്ടിയുടെ കൈയിലെ എല്ല് പൊട്ടാനിടയാക്കിയത്. ഷോള്‍ഡര്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് എന്താണ് പറ്റിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് അവര്‍ നേരെ കുട്ടിയെ കൊണ്ടുപോയത്. അടുത്ത…

Read More

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതിനൊപ്പം സ്വകാര്യ ആശുപത്രിയിൽ നിന്നും വൻ തുക പ്രതിഫലം പറ്റി നിയമവിരുദ്ധമായി പ്രാക്ടീസ് ചെയ്‌ത ഡോക്ടർ വിജിലൻസ് പിടിയിൽ. വയനാട് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെയാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പ്രതിമാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ഡോ. ശിവപ്രസാദ്, കോട്ടക്കൽ ആസ്റ്റർ മിംസ്…

Read More

നടൻ സലിം കുമാര്‍ ആശുപത്രിയില്‍

എറണാകുളം: നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്റണാകുളം: നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധന തുടരുകയാണ്

Read More

ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ വിതരണവും, പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ വൃക്ഷ തൈ വിതരണ ഉദ്ഘാടനം നടത്തി.സമിതി നിയോജകമണ്ഡലം പ്രസിഡന്റ്പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. എസ് എഫ് എസ് എ തങ്ങൾ, നെടുമങ്ങാട് എം നസീർ,അജു കെ മധു,ലാൽ ആനപ്പാറ, കന്യാകുളങ്ങര നാസറുദ്ദീൻ, സഫീർ പുന്നമൂട്ടിൽ, അസീം നെടുമങ്ങാട്,ഷാജഹാൻ മർഹബ, വട്ടപ്പാറ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial