സ്വത്ത് ഭാഗം വച്ചതിനെച്ചൊല്ലിയുള്ള തർക്കം; വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ പ്രതിക്ക് 31 വർഷം തടവും പിഴയും
തൊടുപുഴ: സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 72 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരീപുത്രനെയാണ് ശിക്ഷിച്ചത്. 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ചത്. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്.എസ്.സീനയായിരുന്നു ശിക്ഷ വിധിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2021…

