റോഡ് ഷോയിലൂടെ അരങ്ങേറ്റം; കെജ്‌രിവാളിന്റെ വിടവ് നികത്താൻ പ്രചരണത്തിനിറങ്ങി ഭാര്യ സുനിത
ന്യൂഡല്‍ഹി: ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. ഭർത്താവിന്റെ അഭാവം നികത്താൻ വേണ്ടിയാണ് സുനിത തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോ നടത്തിയാണ് സുനിത പ്രചരണത്തിനിറങ്ങിയത് ഒരു വാഹനത്തിന്റെ സണ്‍റൂഫില്‍ നിന്നുകൊണ്ട് സുനിത കെജ്‌രിവാള്‍ ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ട്ലി ഏരിയയിലെ വോട്ടര്‍മാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്…

