വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്; രണ്ട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെ.എസ്.ഇ.ബി. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ദ്ധരാത്രി ഒരു മണിക്കുമിടയില്‍ ഇടവിട്ട് വൈദ്യുതി നിയന്ത്രണമുണ്ടാകും. ഉപയോഗം കൂടിയതു കാരണം ഡ്രിപ്പ് ആകുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും നിയന്ത്രണമുണ്ടാവുക. കൊടുംചൂടില്‍ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കെഎസ്ഇബി മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. ഇന്നലെ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദല്‍ നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനമെടുത്തത്….

